ജോഫ്ര ഐപിഎലിന് എത്തില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് ബോര്‍ഡ്

Jofraarcher

രാജസ്ഥാന്‍ റോയല്‍സ് താരം ജോഫ്ര ആര്‍ച്ചര്‍ ഐപിഎലിന് വരില്ല എന്ന് അറിയിച്ച് ഇംഗ്ലണ്ട് ബോര്‍ഡ്. താരത്തിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം ഐപിഎലിലേക്ക് ജോഫ്ര എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടാകില്ല എന്ന് ഇംഗ്ലണ്ട് ബോര്‍ഡ് സ്ഥിരീകരിച്ചു. അടുത്ത ആഴ്ച മുതല്‍ ജോഫ്ര മുഴുവന്‍ സമയം പരിശീലനം സസ്സെക്സിനൊപ്പം ആരംഭിക്കുമെന്നാണ് അറിയുന്നത്.

മേയ് പകുതിയോടെ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ താരം കളിക്കുവാനുള്ള ശ്രമത്തിലാണ്.