ബുംറയെ മാത്രം ആശ്രയിച്ച് മുംബൈയ്ക്ക് മുന്നോട്ട് പോകാനാവില്ല, മറ്റു താരങ്ങളും ഉത്തരവാദിത്വം ഏറ്റെടുക്കണം

Jaspritbumrah

ജസ്പ്രീത് ബുംറയെ മാത്രം ആശ്രയിച്ച് മുംബൈ ഇന്ത്യന്‍സിന് മുന്നോട്ട് പോകാനാകില്ലെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ കൈറണ്‍ പൊള്ളാര്‍ഡ്. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു പൊള്ളാര്‍ഡ്. മറ്റു താരങ്ങളും ഉത്തരവാദിത്വം ഏറ്റെടുത്തു മുന്നോട്ട് വരണമെന്ന് പൊള്ളാര്‍ഡ് അഭിപ്രായപ്പെട്ടു.

ദേവ്ദത്ത് പടിക്കലിന്റെ ഇന്നിംഗ്സിന്റെ മികവില്‍ കുതിയ്ക്കുകയായിരുന്ന ബാംഗ്ലൂരിനെ പിടിച്ച് കെട്ടിയത് ജസ്പ്രീത് ബുംറയുടെ പ്രകടനം ആയിരുന്നു. 4 ഓവറില്‍ നിന്ന് 14 റണ്‍സ് വിട്ട് നല്‍കി മൂന്ന് വിക്കറ്റാണ് ബുംറ സ്വന്തമാക്കിയത്. ഇതില്‍ ഒരു ഡബിള്‍ വിക്കറ്റ് മെയ്ഡനും ഉള്‍പ്പെടുന്നു.

കോഹ്‍ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും ഉള്‍പ്പെടെ നിര്‍ണ്ണായക വിക്കറ്റുകളാണ് ജസ്പ്രീത് ബുംറ ഇന്നലത്തെ മത്സരത്തില്‍ സ്വന്തമാക്കിയത്.

Previous articleസിംബാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍
Next articleസ്പാനിഷ് ക്ലബുമായി സഹകരിക്കാൻ ഹൈദരാബാദ് എഫ് സി