സ്പാനിഷ് ക്ലബുമായി സഹകരിക്കാൻ ഹൈദരാബാദ് എഫ് സി

Hfc Partnership Marbella Web

ഐ എസ് എൽ ക്ലബായ ഹൈദരാബാദ് എഫ് സി സ്പാനിഷ് ക്ലബായ മാർബെയ എഫ് സിയുമായി കരാറിൽ എത്തി. മാർബെയ എഫ് സിയുടെ സൗകര്യങ്ങൾ ഉപയോഗിക്കാനും അവരുടെ ഒന്നിച്ച് പ്രവർത്തിക്കാനും ആണ് ഹൈദരാബാദ് എഫ് സി ധാരണയിൽ എത്തിയത്. സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ക്ലബാണ് മാർബെയ എഫ് സി. അവർ ഇനി ഹൈദരാബാദ് എഫ് സിക്ക് പരിശീലകരെയുമറ്റു സൗകര്യങ്ങളും നൽകും.

ഒപ്പം മാർബെയ എഫ് സിയിലേക്ക് ഹൈദരബാദ് എഫ് സിയിലെ മികച്ച റിസേർവ്സ് താരങ്ങളെ അയക്കാനും അവർക്ക് മെച്ചപ്പെട്ട പരിശീലക സൗകര്യങ്ങൾ നൽകാനും ഈ കരാറിലൂടെ കഴികും. ഹൈദരബാദ് എഫ് സിയുമായി കരാർ ഒപ്പിടുന്ന രണ്ടാമത്തെ യൂറോപ്യൻ ക്ലബാണ് ഇത്. അടുത്തിടെ ജർമ്മൻ വമ്പന്മാരായ ഡോർട്മുണ്ടും ഹൈദരാബാദ് എഫ് സിയുമായി കരാർ ഒപ്പുവെച്ചിരുന്നു.

Previous articleബുംറയെ മാത്രം ആശ്രയിച്ച് മുംബൈയ്ക്ക് മുന്നോട്ട് പോകാനാവില്ല, മറ്റു താരങ്ങളും ഉത്തരവാദിത്വം ഏറ്റെടുക്കണം
Next articleമുംബൈ സിറ്റിയുടെ യുവ ഫോർവേഡ് സുദേവക്കായി ഐലീഗ് കളിക്കും