സൺ റൈസേഴ്സ് ഹൈദരാബാദിനെ ബാറ്റിങിനയച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

- Advertisement -

വിവോ ഐപിഎല്ലിന്റെ ഫൈനലിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി സൺ റൈസേഴ്സ് ഹൈദരാബാദിനെ ബാറ്റിങിനയച്ചു.  ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനൊന്നാം സീസണിന്റെ കലാശക്കൊട്ടാണ് ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുക. ചെന്നൈ സൂപ്പർ കിങ്സിന് ഇത് അവരുടെ ഏഴാമത്തെ ഫൈനൽ ആണ്. സൺറൈസേഴ്‌സ് ആവട്ടെ ഫൈനലിൽ എത്തുന്നത് രണ്ടാമത്തെ തവണ മാത്രമാണ്.

ചെന്നൈയിൽ ഹര്‍ഭജന്‍ സിംഗിന് പകരം കരണ്‍ ശര്‍മ്മ ടീമിലെത്തി. ഖലീല്‍ അഹമ്മദ്നു പകരം സന്ദീപ് ശര്‍മ്മയും വൃദ്ധിമന്‍ സാഹക്ക് പകരം ശ്രീവത്സ് ഗോസ്വാമിയും സൺ റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ഇറങ്ങും.

ചെന്നൈ: ഷെയിന്‍ വാട്സണ്‍, ഫാഫ് ഡു പ്ലെസി, അമ്പാട്ടി റായിഡു, സുരേഷ് റെയ്‍ന, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ദീപക് ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ലുംഗിസാനി ഗിഡി, കരണ്‍ ശര്‍മ്മ

ഹൈദ്രാബാദ്: ശിഖര്‍ ധവാന്‍, ശ്രീവത്സ് ഗോസ്വാമി , കെയിന്‍ വില്യംസണ്‍, ഷാകിബ് അല്‍ ഹസന്‍, യൂസഫ് പത്താന്‍, ദീപക് ഹൂഡ, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഭുവനേശ്വര്‍ കുമാര്‍, റഷീദ് ഖാന്‍, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശർമ്മ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement