ഐപിഎൽ കളിച്ചത് ലോകകപ്പ് സമ്മര്‍ദ്ദത്തെ നേരിടുവാന്‍ സഹായിക്കും – മാര്‍ക്രം

Aidenmarkram

ഐപിഎലിൽ പഞ്ചാബ് കിംഗ്സിന് വേണ്ടി കളിച്ച പരിചയം തനിക്ക് ലോകകപ്പിന്റെ സമ്മര്‍ദ്ദത്തെ തരണം ചെയ്യുവാന്‍ സഹായിക്കുമെന്ന് കരുതുന്നുവെന്ന് പറഞ്ഞ് എയ്ഡന്‍ മാര്‍ക്രം.

പഞ്ചാബിന് വേണ്ടി നാലാം നമ്പറിലും അഞ്ചാം നമ്പറിലുമാണ് താരം കൂടുതലായി ഇറങ്ങിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പൺ ചെയ്യുന്ന താരത്തിന് ഇത് പുതിയ അനുഭവം ആയിരുന്നു അതിനാൽ തന്നെ പലപ്പോഴും ടീം സമ്മര്‍ദ്ദത്തിലാകുമ്പോള്‍ ബാറ്റ് ചെയ്യേണ്ടി വരുന്ന അനുഭവം തനിക്ക് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഗുണം ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്ന് മാര്‍ക്രം വ്യക്തമാക്കി.

ഐപിഎലില്‍ മത്സരത്തിന് ശേഷവും ടീമിലെയും മികച്ച താരങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുവാനായി എന്നും അതും ഗുണകരമായ ഒരു കാര്യമാണെന്നും മാര്‍ക്രം പറഞ്ഞു.

പല മത്സരങ്ങളിലും തന്റെ ടീം അവസാനം വരെ പൊരുതിയാണ് കീഴടങ്ങിയതെന്നും ചില മത്സരങ്ങള്‍ തലനാരിഴ്ക്ക് നഷ്ടമായതും എല്ലാം പുതിയ അനുഭവങ്ങളായിരുന്നുവെന്ന് മാര്‍ക്രം പറഞ്ഞു.

Previous articleഏകദിന സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ആമി ഹണ്ടർ, മിതാലി രാജിന്റെ റെക്കോർഡ് മറികടന്നു
Next articleകേരള വനിതാ ഫുട്ബോൾ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും