റബാഡയെ മറികടന്ന് താഹിര്‍

- Advertisement -

ഫൈനലില്‍ ചെന്നൈയ്ക്ക് വിജയം കരസ്ഥമാക്കാനായില്ലെങ്കിലും ഇമ്രാന്‍ താഹിറിനു പര്‍പ്പിള്‍ ക്യാപ്. പരിക്കേറ്റത്തിനെ തുടര്‍ന്ന് 12 മത്സരങ്ങള്‍ക്ക് ശേഷം ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാഡയുടെ 25 വിക്കറ്റുകളെ ഫൈനല്‍ മത്സരത്തില്‍ മറികടന്നാണ് താഹിര്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയത്.

ഇന്നലെ സൂര്യകുമാര്‍ യാദവിനെയും ഇഷാന്‍ കിഷനെയും പുറത്താക്കിയാണ് താഹിര്‍ തന്റെ വിക്കറ്റ് നേട്ടം 26ലേക്ക് എത്തിച്ചതും പര്‍പ്പിള്‍ ക്യാപ്പിനു ഉടമയായതും. 17 മത്സരങ്ങളാണ് താഹിര്‍ ടൂര്‍ണ്ണമെന്റില്‍ കളിച്ചത്. ചെന്നൈയുടെ തന്നെ ദീപക് ചഹാര്‍ 22 വിക്കറ്റുമായി മൂന്നാം സ്ഥാനത്ത് എത്തി.

Advertisement