അസ്സിസ്റ്റിൽ റെക്കോർഡ് ഇട്ട് ലിവർപൂൾ യുവതാരം

- Advertisement -

പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കുന്ന പ്രതിരോധ താരമെന്ന റെക്കോർഡ് ലിവർപൂൾ യുവ താരം ട്രെന്റ് അലക്സാണ്ടർ അർണോൾഡിന്. ഇന്നലെ വോൾവ്‌സിനെതിരായ മത്സരത്തിൽമാനെയുടെ രണ്ടമത്തെ ഗോളിന് അസ്സിസ്റ് സ്വന്തമാക്കിയതോടെയാണ് ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കുന്ന താരമായി അലക്സാണ്ടർ അർണോൾഡ് മാറിയത്. 12 അസിസ്റ്റുകളാണ് ഈ സീസണിൽ അർണോൾഡ് നേടിയത്.

സ്വന്തം ടീമംഗമായിരുന്ന റോബർട്സണിന്റെ 11 അസിസ്റ്റുകൾ എന്ന റെക്കോർഡാണ് അർണോൾഡ് ഇന്നലത്തെ മത്സരത്തിൽ മറികടന്നത്. ഇന്നലത്തെ മത്സരത്തിൽ വോൾവ്‌സിനെതിരെ ജയിച്ചെങ്കിലും ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക് അടിയറവ് വെക്കേണ്ടി വന്നിരുന്നു. 20കാരനായ അർണോൾഡിന്റെ ഈ സീസണിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരം കൂടിയായിരുന്നു ഈ റെക്കോർഡ്.

Advertisement