ധോണിയുടെ പ്രകടനത്തിന്റെ പകുതി നടത്തിയാൽ താൻ സന്തോഷവനെന്ന് ഓസ്‌ട്രേലിയൻ താരം

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രകടനത്തിന്റെ പകുതി താൻ നടത്തിയാൽ താൻ സന്തോഷവാനായിരിക്കുമെന്ന് ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് കാരി. ഏതൊരു ക്രിക്കറ്റ് താരത്തോട് ചോദിച്ചാലും എല്ലാവർക്കും ധോണിയെ പോലെ കളിക്കാനാണ് താൽപര്യമെന്നും കാരി പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായ അലക്സ് കാരി ടീമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സംസാരിക്കുകയായിരുന്നു. ധോണിയെ പോലെ കളിക്കാനാണ് തനിക്കും താൽപര്യമെന്നും ധോണിയുടെ ഫിനിഷിങ് നൈപുണ്യം വളരെ മികച്ചതാണെന്നും ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ പറഞ്ഞു.

ഓസ്‌ട്രേലിയക്ക് വേണ്ടി ടി20യിലും ഏകദിനത്തിലും ബി.ബി.എല്ലിലും ധോണിയെ പോലെ സമ്മർദ്ദമില്ലാതെ മത്സരം അവസാനിപ്പിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും അലക്സ് കാരി പറഞ്ഞു. ധോണിക്കെതിരെ കളിക്കുക കഠിനമാണെന്നും ധോണിയെ പുറത്താക്കുക എളുപ്പമല്ലെന്നും അലക്സ് കാരി പറഞ്ഞു.

Advertisement