ഇന്റർ മിലാനിലും ആർക്കും കൊറോണ ഇല്ല, പരിശീലനം പുനരാരംഭിക്കാം

- Advertisement -

ഇന്റർ മിലാനും പരിശീലനം പുനരാരംഭിക്കാം. ഇന്റർ മിലാനിലെ മുഴുവൻ താരങ്ങളും കൊറോണ ടെസ്റ്റ് പൂർത്തിയാക്കി. ആർക്കും കൊറോണ ഇല്ല എന്ന് ആണ് പരിശോധന ഫലം വന്നത്. ഇതോടെ താരങ്ങൾക്ക് ഒറ്റയ്ക്കുള്ള പരിശീലനം തുടങ്ങാൻ ക്ലബ് അനുമതി നൽകി. മെയ് 18 മുതൽ ആകും ടീമുകൾ ഒരുമിച്ച് പരിശീലനം തുടങ്ങുക.

നേരത്തെ എ സി മിലാനും യുവന്റസും കൊറോണ മുക്തമാണ് എന്ന് ടെസ്റ്റുകളിലൂടെ കണ്ടെത്തിയിരുന്നു. ഇരുടീമുകളും താരങ്ങൾക്ക് പരിശീലനം തുടങ്ങാനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഫിയൊറെന്റിന, ടൊറിനോ എന്നീ ക്ലബുകളുടെ താരങ്ങൾക്ക് കൊറോണ പോസിറ്റീവ് ആയത് ഇറ്റലിയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

Advertisement