ഒരു ബാറ്ററെ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോളോ ബൗള്‍ഡ് ആക്കുമ്പോളോ ആണ് തനിക്ക് കൂടുതൽ സന്തോഷം – ശിവം മാവി

Shivammavi

ഒരു ബൗളറെന്ന നിലയിൽ ബാറ്റിംഗ് താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോളോ ബൗള്‍ഡ് ആക്കുമ്പോളോ ആണ് തനിക്ക് ഏറ്റവും കൂടുതൽ സന്തോഷം എന്ന് പറഞ്ഞ് ശിവം മൂവി. ഇന്നലത്തെ കളിയിലെ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ ശേഷം സംസാരിക്കുകയായിരുന്നു ശിവം മാവി.

ഈ വിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചതിൽ തനിക്ക് സന്തോഷം ഉണ്ടെന്നും ബൗൺസ് ഇല്ലാത്തതിനാൽ വിക്കറ്റ് ടു വിക്കറ്റ് പന്തെറിയുക എന്നതായിരുന്നു തന്റെ ലക്ഷ്യം എന്നും ബാറ്റര്‍മാര്‍ക്ക് റൂം നല്‍കാതെ ഇരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്നും ശിവം മാവി വ്യക്തമാക്കി.

താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയിട്ട് ഏറെ കാര്യങ്ങള്‍ പഠിച്ചുവെന്നും അണ്ടര്‍ 19 കാലം മുതൽ താന്‍ അത് തുടരുകയാണെന്നും ശിവം മാവി വ്യക്തമാക്കി.

Previous articleമെസ്സിയെയും അർജന്റീനയെയും പിടിച്ചുകെട്ടി പരാഗ്വേ
Next articleതന്റെ ടീം ബാറ്റ് ചെയ്ത രീതിയെക്കാള്‍ മികച്ച വിക്കറ്റായിരുന്നു ഷാര്‍ജ്ജയിലേത് – സഞ്ജു സാംസൺ