മെസ്സിയെയും അർജന്റീനയെയും പിടിച്ചുകെട്ടി പരാഗ്വേ

20211008 091051

ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീനക്ക് നിരാശയാർന്ന സമനില. ഇന്ന് പരാഗ്വേയെ നേരിട്ട അർജന്റീന ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. ലയണൽ മെസ്സിയും സംഘവും 70%ൽ അധികം പന്ത് കൈവശം വെച്ചു എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെട്ടു. കിട്ടിയ അർധ അവസരങ്ങൾ ഒന്നും മുതലെടുക്കാനും അർജന്റീനക്ക് ഇന്ന് ആയില്ല. മറുവശത്ത് പരാഗ്വേ ഇടക്ക് നടത്തിയ അറ്റാക്കുകൾ ഒക്കെ സമർത്ഥമായി അർജന്റീന ഗോൾ കീപ്പർ മാർട്ടിനസ് തടയുകയും ചെയ്തു.

ഈ സമനില അർജന്റീനയുടെ ലോകകപ്പ് യോഗ്യത റൗണ്ടിലെ അപരാജിത കുതിപ്പ് തുടരാൻ സഹായിക്കും. 9 മത്സരങ്ങളിൽ 19 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അർജന്റീന ഉള്ളത്. 27 പോയിന്റുമായി ബ്രസീൽ ബഹുദൂരം മുന്നിൽ ആണ്. 12 പോയിന്റുമായി പരാഗ്വേ ആറാം സ്ഥാനത്തും നിൽക്കുന്നു.

Previous articleവെനിസ്വേലയെയും വീഴ്ത്തി കാനറികൾ മുന്നോട്ട്
Next articleഒരു ബാറ്ററെ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോളോ ബൗള്‍ഡ് ആക്കുമ്പോളോ ആണ് തനിക്ക് കൂടുതൽ സന്തോഷം – ശിവം മാവി