ഇത്തരത്തിൽ കളിക്കുകയാണെങ്കിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കുക അസാദ്ധ്യം: മോർഗൻ

Rohit Sharma De Cock Mumbai Indians Ipl
Photo: Twitter/@IPL
- Advertisement -

മുംബൈ ഇന്ത്യൻസ് ഇത്തരത്തിൽ കളിക്കുകയാണെങ്കിൽ അവരെ തോൽപ്പിക്കുക എളുപ്പമല്ലെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗൻ. മുംബൈ ഇന്ത്യൻസ് 8 വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ.

10 ഓവർ തികയുന്നതിന് മുൻപ് തന്നെ 5 വിക്കറ്റ് നഷ്ട്ടപെട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിൽ തന്നെ ഉണ്ടായിരുന്നില്ലെന്നും മോർഗൻ പറഞ്ഞു. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചതല്ലെന്നും മുംബൈ ഇന്ത്യൻസ് കളിച്ച രീതിയിൽ അവരെ തടയുക അസാദ്ധ്യമായിരുന്നെന്നും മോർഗൻ പറഞ്ഞു.

മത്സരത്തിൽ 44 പന്തിൽ നിന്ന് 78 റൺസ് എടുത്ത ക്വിന്റൺ ഡി കോക്കിന്റെ ബാറ്റിംഗ് പിൻബലത്തിലാണ് മുംബൈ ഇന്ത്യൻസ് 8 വിക്കറ്റ് ജയം സ്വന്തമാക്കിയത്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 149 എന്ന ലക്‌ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടക്കുകയായിരുന്നു.

Advertisement