ഡി ബ്രുയിൻ പ്രധാന മത്സരങ്ങൾക്ക് ഇല്ല

20201016 235917
- Advertisement -

മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രുയിന് പരിക്ക്. ബെൽജിയത്തിന് വേണ്ടി കളിക്കുമ്പോൾ ഏറ്റ പരിക്കാണ് ഡി ബ്രുയിന് പ്രശ്നമായിരിക്കുന്നത്. ഡി ബ്രുയിൻ സിറ്റിയുടെ അടുത്ത മൂന്ന് മത്സരങ്ങൾക്ക് എങ്കിലും ഉണ്ടാവില്ല എന്നാണ് ക്ലബ് അറിയിച്ചിരിക്കുന്നത്. മൂന്ന് വലിയ മത്സരങ്ങൾ ആണ് ഡി ബ്രുയിന് നഷ്ടമാകുന്നത്. നാളെ നടക്കുന്ന ആഴ്സണലിന് എതിരായ മത്സരമാണ് ഇതിൽ ഏറ്റവും പ്രധാനം.

ചാമ്പ്യൻസ് ലീഗിലെ പോർട്ടോയ്ക്ക് എതിരായ മത്സരവും ഒപ്പം ലീഗിലെ വെസ്റ്റ് ഹാമിനെതിരായ മത്സരവും ഡിബ്രുയിന് നഷ്ടമാകും. ബെൽജിയത്തിന്റെ ഐസ്ലാന്റിനെതിരായ മത്സരത്തിലും ഡി ബ്രുയിൻ കളിച്ചിരുന്നില്ല.

Advertisement