“പൊസിഷൻ അല്ല, ഗ്രീസ്മന് ആത്മവിശ്വാസം ഇല്ലാത്തതാണ് പ്രശ്നം”

20201016 235800
- Advertisement -

ഗ്രീസ്മനെതിരെ വിമർശനവുമായി ബ്രസീൽ ഇതിഹാസ താരം റിവാൾഡോ. ബാഴ്സലോണയിലെ ഗ്രീസ്മന്റെ മോശം ഫോമിന് കാരണം ഗ്രീസ്മൻ മാത്രമാണ് എന്നാണ് റിവാൾഡോ പറയുന്നത്. കഴിഞ്ഞ ദിവസം ബാഴ്സലോണയിലെ പൊസിഷനാണ് തന്റെ പ്രശ്നം എന്ന് ഗ്രീസ്മൻ സൂചന നൽകിയിരുന്നു. ഫ്രാൻസിൽ നന്നായി കളിക്കാൻ കഴിയുന്നത് പരിശീലകന് തന്നെ എവിടെ കളിപ്പിക്കണം എന്ന് അറിയുന്നത് കൊണ്ടാണ് എന്ന് ഗ്രീസ്മൻ പറഞ്ഞിരുന്നു.

എന്നാൽ ഗ്രീസ്മന്റെ പ്രശ്നം പൊസിഷൻ അല്ല എന്ന് റിവാൾഡോ പറയുന്നു. ഗ്രീസ്മന് ഒട്ടും ആത്മവിശ്വാസമില്ല എന്നും അത് മാത്രമാണ് ഗ്രീസ്മന്റെ പ്രശ്നം എന്നും റിവാൾഫോ വിമർശിച്ചു. അവസാന സീസണിൽ വലിയ പ്രതീക്ഷയോടെ ആയിരുന്നു ഗ്രീസ്മൻ ബാഴ്സലോണയിൽ എത്തിയത്. എന്നാൽ ഇതുവരെ ബാഴ്സലോണയിൽ തന്റെ അത്ലറ്റിക്കോ മാഡ്രിഡിലെ പ്രകടനങ്ങൾ നടത്താൻ ഗ്രീസ്മന് ആയിട്ടില്ല. ഇതാണ് റിവാൾഡോയുടെ വിമർശനത്തിന് കാരണം

Advertisement