ടോപ് ക്ലാസ് പ്രകടനവുമായി ഡല്‍ഹി ഒന്നാം സ്ഥാനത്തേക്ക്

Dhawanshreyas

സൺറൈസേഴ്സ് ഹൈദ്രാബാദ് നേടിയ 134/9 എന്ന സ്കോര്‍ 17.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഡല്‍ഹി ക്യാപിറ്റൽസ്. തന്റെ ഓറഞ്ച് ക്യാപ് തിരിച്ച് നേടിയ ശിഖര്‍ ധവാനൊപ്പം ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ഡല്‍ഹിയെ 8 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചവരിൽ പ്രധാനികളായി.

Pantiyer

37 പന്തിൽ 42 റൺസ് നേടിയ ശിഖര്‍ ധവാന്‍ റഷീദ് ഖാന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ രണ്ടാം വിക്കറ്റിൽ ശ്രേയസ്സ് അയ്യരുമായി ചേര്‍ന്ന് 52 റൺസാണ് ഡല്‍ഹിയുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. മൂന്നാം വിക്കറ്റിൽ അയ്യര്‍ക്ക് കൂട്ടായി എത്തിയ ഋഷഭ് പന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ സൺറൈസേഴ്സ് ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.

മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 67 റൺസാണ് നേടിയത്. ശ്രേയസ്സ് 47 റൺസും ഋഷഭ് 35 റൺസ് നേടിയും പുറത്താകാതെ നിന്നു.

Previous articleതുടക്കം പിഴച്ച സൺറൈസേഴ്സിന് ആശ്വാസമായി സമദിന്റെയും റഷീദ് ഖാന്റെയും ഇന്നിംഗ്സുകള്‍
Next articleഉസ്ബെക് മികവിനും ഏറെ പിറകിൽ നമ്മൾ, വൻ പരാജയവും ഏറ്റുവാങ്ങി മോഹൻ ബഗാൻ എ എഫ് സി കപ്പിൽ നിന്ന് പുറത്ത്