ഡൽഹി നിലനിര്‍ത്തുക ഈ നാല് താരങ്ങളെ

Delhicapitalsaxarpatel

ഐപിഎൽ 2022ന് മുമ്പുള്ള ഡല്‍ഹിയുടെ നിലനിര്‍ത്തുവാനുള്ള താരങ്ങളുടെ പട്ടിക തയ്യാര്‍. ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്സര്‍ പട്ടേൽ, ആന്‍റിക് നോര്‍ക്കിയ എന്നിവരെയാണ് ടീം നിലനിര്‍ത്തുക.

ശിഖര്‍ ധവാന്‍, മുന്‍ നായകന്‍ ശ്രേയസ്സ് അയ്യര്‍, കാഗിസോ റബാഡ എന്നിവരെ ടീം നിലനിര്‍ത്തുന്നില്ലെന്ന് തീരുമാനിച്ചു. എന്നാൽ മെഗാ ലേലത്തിൽ ടീം ഈ താരങ്ങളിൽ ചിലരെയെങ്കിലും തിരികെ ടീമിലെത്തിക്കുവാനുള്ള സാധ്യത ഏറെയാണ്.

ഇതിൽ അയ്യര്‍ താന്‍ ലേലത്തിൽ പോകുവാന്‍ താല്പര്യപ്പെടുന്നുവെന്ന് ടീം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു.

Previous articleപ്രിയാംഗ് പഞ്ചലിന് ശതകം നഷ്ടം, 103 റൺസ് നേടി അഭിമന്യൂ ഈശ്വരന്‍
Next article70 ഗോളുകള്‍ പിറന്ന ദിവസം, കാനഡയെ 13 ഗോളിൽ മുക്കി ഇന്ത്യ