ദീപക് ചഹാര്‍ ആദ്യ മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്ന് അഗാര്‍ക്കര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പില്‍ കോവിഡ് ബാധിച്ച താരങ്ങളില്‍ ഒരാളായ ദീപക് ചഹാര്‍ ടീമിന്റെ ആദ്യ ചില മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്ന് പറഞ്ഞ് അജിത് അഗാര്‍ക്കര്‍. തന്റെ വിലയിരുത്തല്‍ പ്രകാരം താരത്തിന്റെ ഫിറ്റ്നെസ്സ് പൂര്‍ണ്ണമായും വീണ്ടെടുക്കുവാന്‍ കുറച്ച് കൂടി സമയം വേണ്ടി വരുമെന്നാണെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി.

ധോണി ഏറ്റവും അധികം ആശ്രയിക്കുന്ന ബൗളര്‍ ആണ് ദീപക് ചഹാര്‍ എന്ന് പറഞ്ഞ അഗാര്‍ക്കര്‍, താരത്തെ ആദ്യ ഓവറുകളില്‍ ന്യൂ ബോള്‍ ഉപയോഗിച്ച് ധോണി മുഴുവന്‍ ക്വോട്ടയും എറിഞ്ഞ് തീര്‍ക്കാറുണ്ട്. എന്നാല്‍ ക്വാറന്റീനും പോസ്റ്റീവും കാരണം താരത്തിന് തയ്യാറെടുപ്പുകള്‍ നടത്തുവാനുള്ള അവസരം കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ തന്നെ ധോണി അദ്ദേഹത്തെ ആദ്യ മത്സരങ്ങളില്‍ കളിപ്പിച്ചേക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണെന്നും അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടു.