റീഗൻ സിംഗ് ഇനി ചെന്നൈയിൻ ഡിഫൻസിൽ

- Advertisement -

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് റൈറ്റ് ബാക്കായിരുന്ന റീഗൻ സിങിനെ ചെന്നൈയിൻ എഫ് സി സ്വന്തമാക്കി. 2015 മുതൽ നോർത്ത് ഈസ്റ്റ് ജേഴ്സിയിലാണ് റീഗൻ കളിക്കുന്നത്. അവസാന മാഞ്ചു സീസണുകളിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഐ എസ് എല്ലിലെ പ്രധാന താരമായിരുന്നു റീഗൻസ് സിംഗ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി 69 മത്സരങ്ങൾ റീഗൻ സിംഗ് കളിച്ചിട്ടുണ്ട്. ഒരു ഗോളും താരം നേടിയിരുന്നു.

ഇപ്പോൾ ചെന്നൈയിനിൽ ഒരു വർഷത്തെ കരാറിലാണ് റീഗൻ സിംഗ് എത്തുന്നത്. മുമ്പ് റോയൽ വാഹിങ്ദോഹ്, സാൽഗോക്കർ, മുംബൈ എഫ് സി എന്നീ ടീമുകൾക്കു വേണ്ടിയും റീഗൻ കളിച്ചിട്ടുണ്ട്. 29കാരനായ റീഗന്റെ പരിചയ സമ്പത്ത് ടീമിന് ഗുണം ചെയ്യും എന്ന് ചെന്നൈയിൻ വിശ്വസിക്കുന്നു.

Advertisement