തിരി ഇനി മോഹൻ ബഗാനിൽ!!

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് വിട്ട ഡിഫൻഡർ തിരി എ ടി കെ മോഹൻ ബഗാനിൽ എത്തി. ഇന്നലെ തിരിയുടെ ട്രാൻസ്ഫർ മോഹൻ ബഗാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2021 വരെയുള്ള കരാറാണ് തിരികെ മോഹൻ ബഗാനിൽ ഒപ്പിവെച്ചത്‌. അടുത്ത സീസൺ മുന്നിൽ കണ്ട് നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത താരമായിരുന്നു തിരി. എന്നാൽ പുതിയ മാനേജ്മെന്റ് താരത്തിന്റെ കരാർ മാറ്റണമെന്ന് പറഞ്ഞതോടെ അദ്ദേഹം ഒരു കളി പോലും കളിക്കും മുമ്പ് ക്ലബ് വിടുകയായിരുന്നു.

ജംഷദ്പൂർ എഫ് സിയുടെ താരമായിരുന്ന തിരി കേരള ബ്ലാസ്റ്റേഴ്സുമായി മൂന്ന് വർഷത്തെ കരാർ ആയിരുന്നു നേരത്തെ ഒപ്പുവെച്ചിരുന്നത്. ഐ എസ് എല്ലിൽ അവസാന സീസണുകളിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്ന ഡിഫൻഡർ ആണ് തിരി. താരത്തിന്റെ ജംഷദ്പൂർ എഫ് സിയുമായുള്ള കരാർ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. തിരി അവസാന മൂന്ന് സീസണിലും ജംഷദ്പൂരിന്റെ പ്രധാന താരമായിരുന്നു. ജംഷദ്പൂരിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം. ഐ എസ് എല്ലിൽ ഇതുവരെ 72 മത്സരങ്ങൾ താരം കളിച്ചു. 3 ഗോളുകൾ നേടിയിട്ടും ഉണ്ട്. എ ടി കെയിലേക്കുള്ള തിരിയുടെ രണ്ടാം വരവാകും ഇത്. 2016ൽ എ ടി കെ ജേഴ്സിയിലാണ് ആദ്യം തിരി സ്പെയിനിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡ് ബി ടീമിനു വേണ്ടിയു ബൂട്ടു കെട്ടിയിട്ടുണ്ട്.

Advertisement