സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍സി തിരികെ ലഭിച്ചത് ഒരു അംഗീകാരമായി കാണുന്നു

- Advertisement -

അന്താരാഷ്ട്ര ക്രിക്കറ്റിലെ പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ട ഡേവിഡ് വാര്‍ണര്‍ 2018 ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്സിന് ഹൈദ്രാബാദിന് വേണ്ടി കളിച്ചിരുന്നില്ല. തിരികെ 2019 ഐപിഎലിലേക്ക് മടങ്ങിയെത്തിയ വാര്‍ണറെ പിന്നീട് ഫ്രാഞ്ചൈസി 2020 സീസണിലേക്ക് നായകനായി നിയമിച്ചു.

വാര്‍ണര്‍ ഇല്ലാത്ത സമയത്ത് കെയിന്‍ വില്യംസണ്‍ ആണ് ടീമിനെ നയിച്ചത്. എന്നാല്‍ 2016 ടീമിനെ കിരീടത്തിലേക്ക് നയിച്ച താന്‍ തന്നെ ഒരു നായകനായി തന്നെയാണ് കണ്ടിരുന്നതെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി. തന്നെ വീണ്ടും നായകനായി നിയമിച്ചത് ഒരു അംഗീകാരമായി കാണുന്നുവെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി.

കെയിന്‍ വില്യംസണും ഭുവനേശ്വര്‍കുമാറും മികച്ച രീതിയിലാണ് ടീമിനെ നയിച്ചതെന്നും മികച്ച ഒരു കുടുംബമായി ടീമിനെ അവര്‍ വളര്‍ത്തിയെന്നും മികച്ച അടിത്തറയുള്ള ഒരു സംഘമാണ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദെന്നും വാര്‍ണര്‍ അവകാശപ്പെട്ടു.

Advertisement