ടോസ് നേടി ഡേവിഡ് വാര്‍ണര്‍, ഇരു ടീമുകളിലും ഏതാനും മാറ്റം

Rashidkhansrh

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍. ഇന്നത്തെ വിജയം സണ്‍റൈസേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകളെ ശക്തിപ്പെടുത്തുമ്പോള്‍ ബാംഗ്ലൂരിന്റെ വിജയം ടീമിനും പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ സഹായിക്കും.

ബാംഗ്ലൂര്‍ നിരയില്‍ ശിവം ഡുബേയ്ക്ക് പകരം നവ്ദീപ് സൈനിയും ഡെയില്‍ സ്റ്റെയിനിന് പകരം ഇസ്രു ഉഡാനയും ടീമിലെത്തുമ്പോള്‍ ആരോണ്‍ ഫിഞ്ച് പുറത്ത് ഇരിക്കുന്നത് തുടരും. സണ്‍റൈസേഴ്സ് നിരയില്‍ വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്തായതോടെ പകരം അഭിഷേക് ശര്‍മ്മ ടീമിലേക്ക് എത്തുന്നു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Josh Philippe, Devdutt Padikkal, Virat Kohli(c), AB de Villiers(w), Gurkeerat Singh Mann, Washington Sundar, Chris Morris, Isuru Udana, Mohammed Siraj, Navdeep Saini, Yuzvendra Chahal

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: David Warner(c), Wriddhiman Saha(w), Manish Pandey, Kane Williamson, Abdul Samad, Jason Holder, Abhishek Sharma, Rashid Khan, Shahbaz Nadeem, Sandeep Sharma, T Natarajan
Previous articleഫ്രാൻസിനായി വീണ്ടും കളിക്കാൻ ബെൻസേമ അർഹൻ: റോബർട്ട് പിറെസ്
Next articleഏക ഗോളിൽ ഷെഫീൽഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി