ഫ്രാൻസിനായി വീണ്ടും കളിക്കാൻ ബെൻസേമ അർഹൻ: റോബർട്ട് പിറെസ്

ഫ്രാൻസിനായി വീണ്ടും കളിയ്ക്കാൻ റയൽ മാഡ്രിഡ് താരം കരീം ബെൻസേമ അർഹനാണെന്ന് മുൻ ഫ്രാൻസ് താരം റോബർട്ട് പിറെസ്. കഴിഞ്ഞ അഞ്ച് വർഷമായി ഫ്രാൻസ് ദേശീയ ടീമിന് വേണ്ടി കളിക്കാൻ ബെൻസേമക്ക് അവസരം ലഭിച്ചിട്ടില്ല. 2015ലാണ് ബെൻസേമ അവസാനമായി ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി ബൂട്ടകെട്ടിയത്. 2015 നവംബറിൽ ഫ്രാൻസ് ടീമിൽ തന്റെ സഹ താരമായിരുന്ന മാത്യു വൽബെനയെ ബ്ലാക്ക് മെയിൽ ചെയ്തതിൽ പങ്കുണ്ടെന്നാരോപിച്ച് ബെൻസേമയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ബെൻസേമക്ക് ദേശീയ ടീമിൽ നിന്ന് അവസരം നഷ്ടപെട്ടത്.

റയൽ മാഡ്രിഡിന് വേണ്ടി ഒരുപാട് നേട്ടങ്ങൾ ബെൻസേമ സ്വന്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഫ്രാൻസ് ടീമിൽ താരം ഒരു അവസരം അർഹിക്കുന്നുണ്ടെന്നും റോബർട്ട് പിറെസ് പറഞ്ഞു. യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ബെൻസേമയാണെന്നും എന്നാൽ ഈ കാര്യത്തിൽ അവസാന തീരുമാനം എടുക്കേണ്ടത് ഫ്രഞ്ച് പരിശീലകൻ ദെഷാംപ്‌സ് ആണെന്നും പിറെസ് പറഞ്ഞു. ഫ്രാൻസിന് വേണ്ടി 32കാരനായ ബെൻസേമ 81 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയിട്ടുണ്ട്.

Previous articleഡല്‍ഹിയ്ക്ക് തുടര്‍ച്ചയായ നാലാം തോല്‍വിയുടെ രുചിയറിയിച്ച് പോക്കറ്റ് ഡയനാമോ ഇഷാന്‍ കിഷന്‍
Next articleടോസ് നേടി ഡേവിഡ് വാര്‍ണര്‍, ഇരു ടീമുകളിലും ഏതാനും മാറ്റം