മറ്റൊരു ചെന്നൈ സൂപ്പർ കിങ്‌സ് താരത്തിന് കൂടി കോവിഡ് പോസിറ്റിവ്

- Advertisement -

കഴിഞ്ഞ ദിവസം ടീം അംഗങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും കോവിഡ് -19 സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു താരത്തിനും കൂടി കോവിഡ് സ്ഥിരീകരിച്ചു. യുവ ബാറ്റ്സ്മാൻ ഋതുരാജ് ഗെയ്ക്‌വാദിനാണ് അവസാനമായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ സൂപ്പർ താരം സുരേഷ് റെയ്ന വ്യക്തിഗത കാരണങ്ങളാൽ ഈ വർഷത്തെ ഐ.പി.എല്ലിൽ കളിക്കില്ലെന്ന് പറഞ്ഞതും ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായിരുന്നു.

നേരത്തെ ഇന്ത്യൻ താരം ദീപക് ഛാഡ് അടക്കം പത്തോളം പേർക്ക് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഓഗസ്റ്റ് 21 ന് ഇന്ത്യൻ യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ ക്വറന്റൈൻ നീട്ടുകയും ചെയ്തിരുന്നു. യു.എ.ഇയിലേക്ക് തിരിക്കുന്നതിന് മുൻപ് ചെന്നൈയിൽ വെച്ച് ടീം നടത്തിയ 6 ദിവസത്തെ പരിശീലനം ക്യാമ്പിലാവും താരങ്ങൾക്ക് വൈറസ് ബാധയേറ്റത് എന്നാണ് കരുതപ്പെടുന്നത്.

Advertisement