പെപെ റെയ്നക്ക് ഫാസിസ്റ്റ് അഭിവാദ്യങ്ങൾ അർപ്പിച്ച് ലാസിയോ ആരാധകർ

- Advertisement -

സ്പാനിഷ് താരം പെപെ റെയ്നയെ സ്വീകരിക്കാൻ ലാസിയോ ആരാധകർ ഉയർത്തിയ ബാനർ വിവാദമാകുന്നു. എ സി മിലാനൊപ്പം ഉണ്ടായിരുന്ന സ്പാനിഷ് ഗോൾ കീപ്പർ പെപെ റെയ്നയെ രണ്ട് വർഷത്തെ കരാറിലാണ് ലാസിയോ ടീമിലെത്തിച്ചത്. “റോമൻ സല്യൂട്ട് റ്റു കമെറാത റെയ്ന” എന്ന ബാനാറാണ് ലാസിയോ ആരാധകർ ഉയർത്തിയത്. കോമ്രേഡ് എന്നതിന് പകരം ഫാസിസ്റ്റുകൾ ഉപയോഗിച്ചിരുന്ന അഭിവാദന രീതിയാണ് കാമെറാതയെന്നത്.

ലാസിയോ ആരാധകർ ഇതിന് മുൻപും ഫാസിസ്റ്റ് അഭിവാദ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് കുപ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്. ലാസിയോ ആരാധകരുടെ ഇറ്റാലിയൻ ഫാർ റൈറ്റ് ഐഡിയോളജികളുമായുള്ള താത്പര്യവും പരസ്യമായ രഹസ്യമാണ്. സ്പെയിനിലെ ഫാർ റൈറ്റ് പാർട്ടിയായ വോക്സ് പാർട്ടിയുടെ സപ്പോർട്ടറാണ് പെപെ റെയ്ന. ബാഴ്സലോണ, ലിവർപൂൾ, നാപോളി, ബയേൺ മ്യൂണിക്ക് തുടങ്ങി പ്രമുഖ ക്ലബുകൾക്കായെല്ലാം കളിച്ചിട്ടുള്ള താരമാണ് പെപെ റെയ്ന.

Advertisement