കോഹ്‍ലിയെ ധോണിയുമായോ രോഹിത്തുമായോ താരതമ്യം ചെയ്യാനാകില്ല

ഐപിഎലിലെ ക്യാപ്റ്റന്‍സി പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ധോണിയോ രോഹിത്തുമായോ വിരാട് കോഹ്‍ലി താരതമ്യം ചെയ്യാനാകില്ലെന്ന അഭിപ്രായവുമായി ഗൗതം ഗംഭീര്‍. രോഹിത്തും ധോണിയും മൂന്ന് തവണയാണ് കിരീടം സ്വന്തമാക്കിയിരിക്കുന്നത്. അതേ സമയം വിരാട് കോഹ്‍ലി ഏഴ് വര്‍ഷമായി ടീമിനെ നയിക്കുന്നുവെങ്കിലും കാര്യമായ ഒന്നം തന്നെ ടീമിനായി നേടുവാന്‍ സാധിച്ചില്ലെന്ന് ഗംഭീര്‍ പറഞ്ഞു.

2012ല്‍ ക്യാപ്റ്റന്‍സി ചുമതല ഏറ്റെടുത്ത ശേഷം കോഹ്‍ലിയ്ക്ക് കീഴില്‍ 44 മത്സരങ്ങളാണ് ബാംഗ്ലൂര്‍ ജയിച്ചത്. അതേ സമയം 47 മത്സരങ്ങളില്‍ ടീം പരാജയം ഏറ്റുവാങ്ങി. ഏഴ് സീസണില്‍ രണ്ട് തവണ മാത്രമാണ് ടീം പ്ലേ ഓഫിലേക്ക് കടന്നത്. വെടിക്കെട്ട് ബാറ്റിംഗ് ലൈനപ്പ് ടീമിനു സ്വന്തമാക്കുവാന്‍ സാധിച്ചിരുന്നുവെങ്കിലും കപ്പ് മാത്രം ടീമിനു രിക്കലും സ്വന്തമാക്കുവാനായില്ല.

അടുത്തിടെ കോഹ്‍ലി തെറ്റായ തീരുമാനങ്ങളാണ് ടീമിന്റെ തോല്‍വിയ്ക്ക് കാരണമെന്ന് പറഞ്ഞിരുന്നു. അത്തരം തീരുമാനങ്ങള്‍ ശരിയായി എടുക്കുന്ന ടീമുകളാണ് ഐപിഎല്‍ വിജയിക്കുന്നതെന്നും കോഹ്‍ലി പറഞ്ഞിരുന്നു.

Previous articleഐപിഎല്‍ ഫൈനല്‍ ചെന്നൈയില്‍
Next articleറൂണി യൂസഫിന്റെ ഗോളിൽ ജയിച്ച് എഫ് സി കൊച്ചി ഒന്നാമത്