ബെൻ സ്റ്റോക്സ് ഉടൻ തന്നെ രാജസ്ഥാൻ ടീമിൽ എത്തുമെന്ന് സ്റ്റീവ് സ്മിത്ത്

Ben Stokes Rajsthan Royals Ipl
Photo: Twitter/IPL
- Advertisement -

ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഉടൻ തന്നെ രാജസ്ഥാൻ റോയൽസ് ടീമിൽ എത്തുമെന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ തിങ്കളാഴ്ച യു.എ.ഇയിലെത്തിയ സ്റ്റീവ് സ്മിത്ത് നിലവിൽ നിർബന്ധിത ക്വറന്റൈനിൽ ആണ്. ബെൻ സ്റ്റോക്സിന്റെ ക്വറന്റൈൻ ഇന്ന് കഴിയാഞ്ഞിരിക്കെയാണ് സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം. അതെ സമയം താരത്തിന്റെ ക്വറന്റൈൻ കഴിയുമെങ്കിലും സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരായ മത്സരത്തിൽ താരം ഉണ്ടാവുമോ എന്ന കാര്യത്തിൽ സ്റ്റീവ് സ്മിത്ത് ഉറപ്പ് നൽകിയിട്ടില്ല.

നിലവിൽ ബെൻ സ്റ്റോക്സ് ഒരുപാട് പരിശീലനം നടത്തിയിട്ടില്ലെന്നും ഒക്ടോബർ 11ന് നടക്കുന്ന മത്സരത്തിൽ താരം കളിക്കുമോ എന്ന കാര്യം കാത്തിരുന്ന് കാണാമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. അസുഖബാധിതനായ തന്റെ പിതാവിനൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടി ബെൻ സ്റ്റോക്സ് ന്യൂസിലാൻഡിലായിരുന്നു. ഇതോടെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരങ്ങളിൽ ടീമിന് താരത്തിന്റെ സേവനം ലഭ്യമായിരുന്നില്ല. നിലവിൽ ഐ.പി.എല്ലിൽ തുടർച്ചയായി നാല് മത്സരങ്ങൾ പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

Advertisement