ലിംഗാർഡിനെ ലോണിൽ ആവശ്യപ്പെട്ട് പോർട്ടോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിംഗാർഡ് ക്ലബ് വിടും എന്നാണ് കരുതിയത് എങ്കിലും ഈ ട്രാൻസ്ഫർ വിൻഡോയിൽ ലിങാർഡിനെ ആരും വാങ്ങിയില്ല. യൂറോപ്പിലെ പ്രധാന ലീഗിലെ ഒക്കെ ട്രാൻസ്ഫർ വിൻഡോ അടച്ചു എങ്കിലും പോർച്ചുഗലിൽ ട്രാൻസ്ഫർ വിൻഡോ അടക്കാം ഇനിയും ദിവസങ്ങൾ ഉണ്ട്. ലിംഗാർഡിനെ അന്വേഷിച്ച് പോർച്ചുഗീസ് ക്ലബായ പോർട്ടോ ഇപ്പോൾ മാഞ്ചസ്റ്ററിൽ എത്തിയിരിക്കുകയാണ്. ലോണിൽ ആണ് ലിംഗാർഡിനെ പോർട്ടോ ആവശ്യപ്പെട്ടിരിക്കുന്നത്.

അറ്റാകിംഗ് മിഡ്ഫീൽഡറായ ജെസ്സി ലിംഗാർഡ് അവസാന കുറേ കാലമായി മോശം ഫോമിലാണ് ഉള്ളത്. അവസാന ഒരു വർഷത്തിൽ ആകെ ഒരു പ്രീമിയർ ലീഗ് ഗോൾ മാത്രമെ ലിംഗാർഡ് നേടിയിട്ടുള്ളൂ. ലിംഗാർഡിനെ വിൽക്കാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നുണ്ട് എങ്കിലും പോർട്ടോ താരത്തെ വാങ്ങാൻ ഒരുക്കമല്ല‌. ലോൺ ഓഫർ യുണൈറ്റഡ് അംഗീകരിക്കുമോ എന്ന് കാത്ത് അറിയണം.

Advertisement