“ബാഴ്സലോണ വിടേണ്ടത് ആലോചിച്ച് ഒരുപാട് രാത്രികൾ കരഞ്ഞു” – സുവാരസ്

- Advertisement -

ബാഴ്സലോണ വിടേണ്ടി വന്നത് വലിയ വേദനയുള്ള കാര്യമായിരുന്നു എന്ന് സുവാരസ്. ബാഴ്സലോണ വിടേണ്ടി വന്നത് എന്നതിനേക്കാൾ തന്നെ പുറത്താക്കിയ വിധമാണ് തന്നെ വേദനിപ്പിച്ചത് എന്ന് സുവാരസ് പറഞ്ഞു. താൻ ദിവസങ്ങളോളം കരഞ്ഞു എന്നും സുവാരസ് പറഞ്ഞു. തന്റെ കുടുംബത്തിനും ബാഴ്സലോണ വിടേണ്ടി വന്നു എന്നത് വലിയ വേദനയുണ്ടാക്കി എന്ന് സുവാരസ് പറയുന്നു.

ബാഴ്സലോണയിലെ തന്റെ കാലം കഴിയും എന്ന് തനിക്ക് അറിയാമായിരുന്നു. എന്നാൽ അത് വന്ന രീതിയാണ് പ്രശ്നം എന്നും സുവാരസ് പറഞ്ഞു. എന്നാൽ പുതിയ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ് നൽകിയ സ്നേഹം തന്റെ വിഷമം കുറച്ചു എന്നും അദ്ദേഹം പറഞ്ഞു. ഒരു ക്ലബ് തന്നെ വീണ്ടും സ്നേഹിക്കുന്നു എന്നും വീണ്ടും ഒരു ക്ലബിൽ തനിക്ക് പ്രാധാന്യം ലഭിക്കുന്നു എന്നത് സന്തോഷം നൽകുന്നു എന്നും സുവാരസ് പറഞ്ഞു.

Advertisement