ഐ.പി.എല്ലിൽ ബെൻ സ്റ്റോക്സിന്റെ സാന്നിദ്ധ്യം സംശയത്തിൽ

- Advertisement -

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇംഗ്ലണ്ട് സൂപ്പർ സ്റ്റാർ ബെൻ സ്റ്റോക്സ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ അവ്യക്തത. നേരത്തെ തന്റെ പിതാവിനെ കാണാൻ ന്യൂസിലാൻഡിലേക്ക് തിരിച്ച ബെൻ സ്റ്റോക്സ് പാകിസ്ഥാൻ പരമ്പരയിൽ നിന്ന് വിട്ടുനിന്നിരുന്നു.

എന്നാൽ ഈ മാസം 4ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ നിന്നും താരം വിട്ടുനിൽക്കാൻ തീരുമാനിചതോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ താരത്തിന്റെ സാന്നിദ്ധ്യം സംശയത്തിലായത്. എന്നാൽ താരത്തിന്റെ ഭാവിയെ പറ്റി രാജസ്ഥാൻ റോയൽസ് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സെപ്റ്റംബർ 19 മുതൽ യു.എ.ഇയിലെ മൂന്ന് വേദികളിൽ വെച്ചാണ് ഈ വർഷത്തെ ഐ.പി.എൽ നടക്കുന്നത്.

Advertisement