യുഎഇയില്‍ ഐപിഎല്‍, ബിസിസിഐയ്ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു

Photo: IPL
- Advertisement -

2020 ഐപിഎല്‍ യുഎഇയില്‍ നടത്തുവാനുള്ള സര്‍ക്കാര്‍ അനുമതി ബിസിസിഐയ്ക്ക് ലഭിച്ചു. ഇന്ന് ടൂര്‍ണ്ണമെന്റ് ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോട് കൂടി ടീമുകള്‍ യുഎഇയിലേക്ക് ഓഗസ്റ്റ് 21നോടടുത്ത് യാത്രയാകുവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുമെന്നാണ് അറിയുന്നത്.

നേരത്തെ തന്നെ ഐപിഎല്‍ നടത്തുക യുഎഇയില്‍ ആണെന്നുള്ള കാര്യം വ്യക്തമായിരുന്നുവെങ്കിലും സര്‍ക്കാരില്‍ നിന്നുള്ള ഔദ്യോഗിക അനുമതിയായിരുന്നു ബാക്കി നിന്നിരുന്നത്. ഉടന്‍ തന്നെ ബിസിസിഐ ഭാരവാഹികള്‍ ഫ്രാഞ്ചൈസികളും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലുമായി ഒരു മീറ്റിംഗ് വയ്ക്കുമെന്നാണ് അറിയുന്നത്.

Advertisement