കോവിഡ് ആർക്കെന്ന് അത്ലറ്റിക്കോ മാഡ്രിഡ് വ്യക്തമാക്കി, ബാക്കി താരങ്ങൾ ലിസ്ബണിലേക്ക്

- Advertisement -

ടീമിലെ രണ്ട് താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെ അത്ലറ്റിക്കോ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് മത്സരം അനിശ്ചിതത്വത്തിൽ ആയിരുന്നു. ഇന്ന് ആർക്കാണ് കൊറോണ സ്ഥിരീകരിച്ചത് എന്ന് അത്ലറ്റിക്കോ മാഡ്രിഡ് വ്യക്തമാക്കി. ഏഞ്ചൽ കൊറേയ, സിമെ വെർസലിഹോ എന്നിവരാണ് എന്നിവർക്കാണ് കൊറോണ പോസിറ്റീവ് ആയത്. ഇരുവരെയും മാഡ്രിഡിൽ ഐസൊലേഷനിൽ നിർത്തി. ബാക്കി താരങ്ങളുമായി അത്ലറ്റിക്കോ മാഡ്രിഡ് ലിസ്ബണിലേക്ക് യാത്രയാകും.

താരങ്ങളെ എല്ലാവരെയും ഇന്ന് വീണ്ടും ടെസ്റ്റിന് വിധേയരാക്കിയിരുന്നു. വേറെ ആർക്കും പോസിറ്റീവ് ഇല്ല എന്ന് ഉറപിച്ചതായി ക്ലബ് അറിയിച്ചു. ലിസ്ബണിൽ വെച്ച് വീണ്ടും അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങൾക്ക് കൊറോണ ടെസ്റ്റ് നടത്തും. വ്യാഴാഴ്ച ജർമ്മൻ ക്ലബായ ലെപ്സിഗിനെ ആകും ക്വാർട്ടറിൽ അത്ലറ്റിക്കോ മാഡ്രിഡ് നേരിടുക.

Advertisement