ചാമ്പ്യൻസ് ലീഗിൽ കൗട്ടീനോ ബാഴ്സലോണയുടെ വില്ലനാകുമോ?

- Advertisement -

വെള്ളിയാഴ്ച ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേണിനെ നേരിടാൻ ഇരിക്കുകയാണ്. ബയേൺ മ്യൂണിച്ച് ഗംഭീര ഫോമിലാണ് എന്നുള്ളത് കൊണ്ട് ബാഴ്സലോണയ്ക്ക് വെള്ളിയാഴ്ച കാര്യങ്ങൾ അത്ര എളുപ്പമാകില്ല. അന്ന് ബാഴ്സലോണക്ക് എതിരെ ബയേണു വേണ്ടി പൊരുതാൻ കൗട്ടീനോ കൂടെ ഉണ്ടാകും. ബാഴ്സലോണയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് കൗട്ടീനോ ഇപ്പോൾ ബയേണിൽ കളിക്കുന്നത്‌.

ബാഴ്സലോണക്ക് വേണ്ടി കളിച്ച കാലത്ത് ഒന്നും ബാഴ്സലോണക്ക് വേണ്ടി കാര്യമായി തിളങ്ങാൻ കൗട്ടീനോക്ക് ആയിരുന്നില്ല. ഇപ്പോൾ ലോണിൽ ബാഴ്സലോണക്ക് എതിരെ വരുമ്പോൾ കൗട്ടീനോ തിളങ്ങുമോ എന്നത് ബാഴ്സലോണ ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്. പരിക്ക് കാരണം അവസാന ആഴ്ചകളിൽ വിശ്രമത്തിൽ ആയിരുന്ന കൗട്ടീനോ ബാഴ്സക്ക് എതിരെ ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല. എങ്കിലും ബാഴ്സലോണ കൗട്ടീനോയെ പേടിക്കേണ്ടി വരും. ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് അവസാനമിടുന്നത് കൗട്ടീനോ ആയാൽ അത് ഇരു ട്രാൻസ്ഫർ ദുരന്തത്തിന് അടിവര ഇടൽ ആകും.

കൗട്ടീനീയെ വലിയ തുകയ്ക്ക് ലിവർപൂളിൽ നിൻ വാങ്ങിയതിന് ഇപ്പോഴും ബാഴ്സലോണ ബോർഡ് വിമർശനങ്ങൾ കേൾക്കുന്നുണ്ട്. ആ ബോർഡും വെള്ളിയാഴ്ച കൗട്ടീനോ തങ്ങൾക്ക് വില്ലനാവരുതേ എന്നാകും ആഗ്രഹിക്കുന്നത്.

Advertisement