ഐപിഎല്‍ ഉപേക്ഷിക്കണമെന്ന് അറിയിച്ച് ബിസിസിഐയ്ക്ക് വക്കീല്‍ നോട്ടീസ്

- Advertisement -

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യുഎഇയില്‍ വെച്ചായാലും ഐപിഎല്‍ നടത്തുന്നത് സുരക്ഷിതമല്ലെന്നും അതിനാല്‍ ഈ വര്‍ഷം ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബിസിസിഐയ്ക്ക് വക്കീല്‍ നോട്ടീസ്. മുംബൈ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകനായ രവി നായര്‍ ആണ് ബിസിസിഐയ്ക്ക് തന്റെ വക്കീലിലൂടെ നോട്ടീസ് അയയ്ച്ചത്.

താനൊരു ക്രിക്കറ്റ് ആരാധകനാണെങ്കിലും യുഎഇയില്‍ ഐപിഎല്‍ നടത്തുവാനുള്ള ബിസിസിഐയുടെ തീരുമാനം എന്ത് അടിസ്ഥാനത്തിലാണെന്നുള്ളത് മനസ്സിലാകുന്നില്ലെന്ന് രവി പറഞ്ഞു. അവിടെ ദിനം പ്രതി അഞ്ഞൂറിനടുത്ത് കേസുകള്‍ വരുന്ന സാഹചര്യമാണുള്ളതെന്നും രവി കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ താരങ്ങളുടെ ഒരു സുരക്ഷയും ഉറപ്പാക്കാതെയാണ് ടൂര്‍ണ്ണമെന്റ് നടത്തുവാന്‍ അധികാരികള്‍ തീരുമാനിച്ചതെന്നും കൂടി രവി നായര്‍ വ്യക്തമാക്കി.

Advertisement