ആഴ്‌സണലിൽ നിന്ന് റോബ് ഹോൾഡിങ്ങിനെ സ്വന്തമാക്കാൻ ന്യൂ കാസിൽ ശ്രമം

ആഴ്സണലിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ റോബ് ഹോൾഡിങ്ങിനെ സ്വന്തമാക്കാൻ ന്യൂ കാസിൽ ശ്രമം. ലില്ലെയിൽ നിന്ന് ഗബ്രിയൽ വരുന്നതോടെ ആഴ്‌സണലിൽ അവസരം കുറയുന്നത് മുൻപിൽ കണ്ടാണ് റോബ് ഹോൾഡിങ് ടീം മാറാൻ ശ്രമം നടത്തുന്നത്.

ഇന്നലെ ലിവർപൂളിനെതിരെ നടന്ന കമ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ ആദ്യ ഇലവനിൽ താരത്തിന് സ്ഥാനം ലഭിച്ചിരുന്നു. പരിക്ക് കാരണം കൂടുതൽ സമയവും കളത്തിന് പുറത്തായിരുന്നു റോബ് ഹോൾഡിങ് കഴിഞ്ഞ രണ്ട് സീസണുകളിൽ 18 പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഹോൾഡിങ്ങിനെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്ത് ഉണ്ടെങ്കിലും ന്യൂ കാസിൽ ആണ് നിലവിൽ മുൻപന്തിയിൽ ഉള്ളത്.