ഐപിഎലിനെക്കുറിച്ചുള്ള തീരുമാനം ബിസിസിഐയുടെ പ്രത്യേക പൊതുയോഗത്തില്‍

Mumbaiindians
- Advertisement -

തങ്ങളുടെ വരുന്ന സീസണിലെ ക്രിക്കറ്റ് പ്രവൃത്തികളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ബിസിസിഐ മേയ് 29ന് ഒരു പ്രത്യേക പൊതുയോഗം വിളിച്ചിരുന്നു. അതില്‍ ഐപിഎല്‍ സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ബിസിസിഐയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലും ഐപിഎല്‍ പൂര്‍ത്തിയാക്കുന്നതിനായി രണ്ട് ഷെഡ്യൂളുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതില്‍ ഒരു തീരുമാനം മേയ് 29ലെ പ്രത്യേക പൊതുയോഗത്തില്‍ ഉണ്ടാകുമെന്നാണ് ഇപ്പോളത്തെ വിലയിരുത്തല്‍.

ഇംഗ്ലണ്ടിലും യുഎഇയിലും ഐപിഎല്‍ നടക്കേണ്ടി വരുന്ന സാഹചര്യത്തില്‍ വേണ്ട ഷെഡ്യൂള്‍ എന്തായിരിക്കുമെന്ന തരത്തിലുള്ള തയ്യാറെടുപ്പുകളാണ് ഈ വിഷയത്തില്‍ അധികാരികള്‍ എടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടില്‍ ഐപിഎല്‍ നടത്തുവാനോ അല്ലെങ്കില്‍ യുഎഇയിലേക്ക് ടി20 ലോകകപ്പ് മാറ്റുന്ന സാഹചര്യത്തില്‍ ലോകകപ്പിന് മുമ്പുള്ള ജാലകത്തില്‍ യുഎഇയില്‍ ടൂര്‍ണ്ണമെന്റ് പൂര്‍ത്തിയാക്കുകയെന്നതോ ആണ് ബിസിസിഐയുടെ പദ്ധതിയെന്നാണ് മനസ്സിലാക്കേണ്ടത്.

Advertisement