വിരാട് കോഹ്‍ലിയുടെ കവര്‍ ഡ്രൈവ് ലോകത്തിലെ ഏറ്റവും മികച്ചത് – ഇയാന്‍ ബെല്‍

Viratkohli
- Advertisement -

ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളാരാണെന്ന തര്‍ക്കം വരുമ്പോള്‍ ആദ്യം ഉയര്‍ന്ന് വരുന്ന രണ്ട് താരങ്ങളാണ് വിരാട് കോഹ്‍ലിയും ബാബര്‍ അസമും. ബാബര്‍ അസം തന്റെ കരിയറിന്റെ തുടക്കത്തിലാണെന്നും അടുത്ത തലമുറയിലെ വിരാട് കോഹ്‍ലിയായി മാറുമെന്നും അല്ല കോഹ്‍ലിയെക്കാള്‍ മികച്ച ബാറ്റ്സ്മാനാണെന്നുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോളും ഇരു താരങ്ങളുടെയും കവര്‍ ഡ്രൈവ് ഏവരുടെയും മനം കവരുന്ന ഒന്നാണ്.

ഇപ്പോള്‍ ഇതില്‍ ആര്‍ക്കാണ് ഏറ്റവും മികച്ച കവര്‍ ഡ്രൈവുള്ളതെന്നതില്‍ തന്റെ അഭിപ്രായം മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്‍ വ്യക്തമാക്കി. വിരാട് കോഹ്‍ലിയുടെ കവര്‍ ഡ്രൈവില്‍ നിന്ന് കണ്ണെടുക്കുവാന്‍ ഏറ്റവും പ്രയാസമാണെന്നും ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കവര്‍ഡ്രൈവ് ഇന്ത്യന്‍ നായകന്റെയാണെന്നും ഇയാന്‍ ബെല്‍ പറഞ്ഞു.

ഇപ്പോള്‍ ലോക ക്രിക്കറ്റിലുള്ള ഏറ്റവും മികച്ച ടെക്നിക്കല്‍ ബാറ്റ്സ്മാന്‍ കോഹ്‍ലിയാണെന്നും ഒരു അഭിമുഖത്തില്‍ ബെല്‍ പറഞ്ഞു.

Advertisement