ഏവരെയും ഞെട്ടിച്ച് കിങ്‌സ് ഇലവൻ ക്യാപ്റ്റൻ അശ്വിൻ ഡൽഹി ക്യാപിറ്റൽസിലേക്ക്

- Advertisement -

ആരാധകരെ ഞെട്ടിച്ച്കൊണ്ട്  ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ ഡൽഹി ക്യാപിറ്റൽസിലേക്ക്. കിങ്‌സ് ഇലവൻ പഞ്ചാബിൽ നിന്നാണ് താരം ഡൽഹിയിൽ എത്തുന്നത്. നേരത്തെ താരം ഡൽഹി ക്യാപിറ്റൽസിലേക്ക് പോവുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അനിൽ കുംബ്ലെ കിങ്‌സ് ഇലവൻ പരിശീലകനായതോടെ താരം പഞ്ചാബിൽ തന്നെ നിൽക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ ഏവരെയും ഞെട്ടിച്ച്കൊണ്ട് അശ്വിൻ ഡൽഹിയിൽ എത്തുകയായിരുന്നു. ഓദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. കിങ്‌സ് ഇലവന്റെ ക്യാപ്റ്റിനായിരുന്ന അശ്വിന് കീഴിൽ കഴിഞ്ഞ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ആറാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. അശ്വിൻ ഡൽഹിയിലേക്ക് പോയതോടെ കെ.എൽ രാഹുൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റനാവുമെന്നാണ് കരുതപ്പെടുന്നത്.

Advertisement