രണ്ട് ഗോളിന് പിറകിൽ നിന്നതിന് ശേഷം ഇന്ററിനെതിരെ ഡോർട്മുണ്ടിന്റെ വമ്പൻ തിരിച്ചുവരവ്

- Advertisement -

ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിറകിൽ നിന്നതിന് ശേഷം ഇന്റർ മിലാനെതിരെ ഡോർട്മുണ്ടിന്റെ വമ്പൻ തിരിച്ചുവരവ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഡോർട്മുണ്ടിന്റെ ജയം. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ഡോർട്മുണ്ട് രണ്ടാം പകുതിയിൽ മൂന്ന് ഗോളടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. ഇരട്ട ഗോൾ നേടിയ അഷ്‌റഫ് ഹകീമിയുടെ പ്രകടനമാണ് ഡോർട്മുണ്ടിന്റെ തുണക്കെത്തിയത്.

മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ ലൗറ്ററോ മാർട്ടിനസിന്റെ ഗോളിൽ ഇന്റർ മുൻപിലെത്തി. മികച്ചൊരു മുന്നേറ്റത്തിനൊടുവിലാണ് മാർട്ടിനസ് ഗോൾ നേടിയത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ വെസിനോയിലൂടെ ഇന്റർ മിലാൻ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. എന്നാൽ രണ്ടാം പകുതിയിൽ ജയാ പ്രതീക്ഷകളുമായി ഇറങ്ങിയ ഇന്റർ മിലാനെ ഡോർട്മുണ്ട് മറിച്ചിടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

51ആം മിനുട്ടിൽ ഹകീമിയുടെ ഗോളിലൂടെ മത്സരത്തിലേക്ക് തിരിച്ചുവന്ന ഡോർട്മുണ്ട് തുടർന്ന് ബ്രാൻഡ്റ്റിന്റെ ഗോളിലൂടെ സമനില പിടിക്കുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ 77 മത്തെ മിനുറ്റിൽ തന്റെ രണ്ടാമത്തെ ഗോളിലൂടെ ഹകീമി ഡോർട്മുണ്ടിന് ജയം നേടികൊടുക്കുകയായിരുന്നു.

Advertisement