ലെപ്സിഗിന് മുന്നിൽ അടിയറവ് പറഞ്ഞ് സെനിറ്റ്

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ജർമ്മൻ ക്ലബ്ബായ ആർബി ലെപ്സിഗിന് ജയം. എതിരില്ലാത്ത രണ്ട് ഗോളൂകൾക്കാണ് ലെപ്സിഗ് സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗിനെ പരാജയപ്പെടുത്തിയത്. ഡിയാഗോ ഡെമെയും മാഴ്സൽ സാബിറ്റ്സറുമാണ് ലെപ്സിഗിനായി ഗോളടിച്ചത്. ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതാൻ ഒരുങ്ങുകയാണ് ലെപ്സിഗ്. നിലവിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിൽ 5 പോയന്റ് ലീഡുമായി ഒന്നാം സ്ഥാനത്താണ് ലെപ്സിഗ്.

ഇനി ഒരു ജയം ലെപ്സിഗിനെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജിലെത്തിക്കും. സാബിറ്റ്സറുടെ ഫ്രീകിക്കിന്റെ റീ ബൗണ്ടിലാണ് ക്യാപ്റ്റൻ ഡെമെ ഗോളാക്കി മാറ്റിയത്. തീമോ വെർണർ കളത്തിലിറങ്ങിയതിന് പിന്നാലെ സാബിറ്റ്സറിലൂടെ ലെപ്സിഗ് ലീഡുയർത്തി. എമിൽ ഫോഴ്സ്ബർഗാണ് ആ ഗോളിന് വഴിയൊരുക്കിയത്.

Advertisement