ഈ ശുഭ്മൻ ഗില്ലിനെയാണ് ഏവർക്കും കാണേണ്ടത് – ഹാർദ്ദിക് പാണ്ഡ്യ

Shubmangill2

ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിംഗിനെ 171 റൺസിലേക്ക് എത്തിച്ചതിൽ 84 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിന്റെ പ്രകടനം ഏറെ നിര്‍ണ്ണായകമായിരുന്നു. മത്സരത്തിലെ താരമായി മാറിയത് ലോക്കി ഫെര്‍ഗൂസണാണെങ്കിലും നിര്‍ണ്ണായകമായ സ്കോറിലേക്ക് ടീമിനെ എത്തിച്ചതിൽ ഗില്ലിന്റെ സംഭാവന വലുതായിരുന്നു.

ഈ ശുഭ്മന്‍ ഗില്ലിനെയാണ് ഏവരും ഉറ്റുനോക്കുന്നതെന്നാണ് താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞത്. താരത്തിന്റെ പ്രകടനം കണ്ട് മറ്റു ബാറ്റ്സ്മാന്മാര്‍ക്കും ആത്മവിശ്വാസം ലഭിയ്ക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഹാർദ്ദിക് കൂട്ടിചേര്‍ത്തു.

Previous articleചെറിയ പരിക്ക് ചാർലെസ്റ്റൻ ഓപ്പണിൽ നിന്നു പിന്മാറി ഇഗ
Next articleവാങ്കഡേയെ സ്വിമ്മിംഗ് പൂളെന്ന് വിശേഷിപ്പിച്ച് യൂസുവേന്ദ്ര ചഹാല്‍