ചെറിയ പരിക്ക് ചാർലെസ്റ്റൻ ഓപ്പണിൽ നിന്നു പിന്മാറി ഇഗ

തുടർച്ചയായ മൂന്നു ഡബ്യു.ടി.എ 1000 കിരീടങ്ങൾക്ക് ശേഷം പുതിയ ലോക ഒന്നാം നമ്പർ ഇഗ സ്വിയാറ്റക് ചാർലെസ്റ്റൻ ഓപ്പണിൽ നിന്നു പിന്മാറി. കളിമണ്ണ് സീസണിന് ചാർലെസ്റ്റൻ ഓപ്പണിലൂടെ തുടക്കം കുറിക്കണം എന്നു പ്രതീക്ഷിച്ച ഇഗ കയ്യിനു ഏറ്റ പരിക്ക് കാരണം ആണ് ടൂർണമെന്റിൽ നിന്നു പിന്മാറിയത്.

തനിക്ക് ഇത്രയും പ്രസിദ്ധമായ ടൂർണമെന്റ് കളിക്കാൻ ആവാത്തതിൽ ദുഃഖം പ്രകടിപ്പിച്ച ഇഗ വരും വർഷങ്ങളിൽ താൻ അവിടെ കളിക്കാൻ എത്തും എന്നു പ്രത്യാശിച്ചു. കയ്യിനു സാരമില്ലാത്ത പരിക്ക് ആണെങ്കിലും തനിക്ക് തുടർച്ചയായ മൂന്ന് ഫൈനൽ മത്സരങ്ങൾക്ക് ശേഷം വിശ്രമം വേണം എന്നും പോളണ്ട് താരം വ്യക്തമാക്കി.