ദക്ഷിണാഫ്രിക്കന്‍ ലീഗ് ടീമുകളെ സ്വന്തമാക്കി ഐപിഎൽ ഫ്രാഞ്ചൈസികള്‍

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും പുതിയ ടി20 ലീഗിൽ ഐപിഎൽ ഫ്രാഞ്ചൈസികളുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്. 29 തല്പരകക്ഷികളിൽ നിന്ന് ആറ് ടീമുകളെ സ്വന്തമാക്കിയത് ഐപിഎൽ ഫ്രാഞ്ചൈസികളാണെന്നാണ് ബോര്‍ഡ് അറിയിച്ചത്.

മുംബൈ ഇന്ത്യന്‍സ്, ലക്നൗ സൂപ്പര്‍ ജയന്റ്സ്, സൺറൈസേഴ്സ് ഹൈദ്രാബാദ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയൽസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ഫ്രാഞ്ചൈസികള്‍ യഥാക്രമം കേപ് ടൗൺ, ഡര്‍ബന്‍, പോര്‍ട്ട് എലിസബത്ത്, ജോഹാന്നസ്ബര്‍ഗ്, പാര്‍ള്‍, പ്രിട്ടോറിയ എന്നീ പട്ടണങ്ങളുടെ ഫ്രാഞ്ചൈസി ടീമിനെ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

2023 ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് ഈ ടൂര്‍ണ്ണമെന്റ് നടക്കുന്നത്.