ഗോളിൽ പാക്കിസ്ഥാന് വിജയം ഒരുക്കി അബ്ദുള്ള ഷഫീക്ക്

Abdullahshafique

ഗോള്‍ ടെസ്റ്റിൽ 4 വിക്കറ്റ് വിജയം നേടി പാക്കിസ്ഥാന്‍. ശ്രീലങ്ക നൽകിയ 342 റൺസ് വിജയ ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. പ്രഭാത് ജയസൂര്യയുടെ 4 വിക്കറ്റ് നേട്ടത്തിനെ മറികടന്ന് അബ്ദുള്ള ഷഫീക്ക് നേടിയ 158 റൺസാണ് പാക്കിസ്ഥാന്റെ വിജയത്തിന് കാരണമായത്.

ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്ക 222 റൺസിനും പാക്കിസ്ഥാന്‍ 218 റൺസിനും പുറത്താകുകയായിരുന്നു.