സര്‍ഫ്രാസിനെ തിരഞ്ഞെടുത്തത് വിമര്‍ശിച്ച് ഇന്‍സമാം ഉള്‍ ഹക്ക്

Sarfrazbabar

പാക്കിസ്ഥാന്റെ ടി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് സര്‍ഫ്രാസ് അഹമ്മദിനെ തിരഞ്ഞെടുത്തതിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്ക്. മുമ്പ് പാക്കിസ്ഥാന്‍ ടീമിന്റെ ചീഫ് സെലക്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള ഇന്‍സമാം സര്‍ഫ്രാസിനെ തിരഞ്ഞെടുത്ത് മാധ്യമങ്ങള്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം കാരണം ആണെന്നും അതിനെ ഉള്‍ക്കൊള്ളുവാന്‍ സെലക്ഷന്‍ കമ്മിറ്റിയ്ക്ക് സാധിച്ചില്ലെന്നും ഇന്‍സമാം ഉള്‍ ഹക്ക് വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ആവശ്യത്തിന് ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്ത താരമാണ് സര്‍ഫ്രാസെന്നും അദ്ദേഹത്തിനെ ടീമിൽ ഉള്‍പ്പെടുത്തുവാന്‍ പോകുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സ്ക്വാഡിൽ ഉള്‍പ്പെടുത്തേണ്ട ആവശ്യമെന്നും ഇന്‍സമാം ചോദിച്ചു.

Previous articleഉമ്രാന്‍ മാലിക് ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളറായി തുടരും
Next articleതനിക്ക് ഓപ്പണറായി ബാറ്റ് ചെയ്യാനാണ് ആഗ്രഹം, ലോകകപ്പ് ടീമിൽ എന്നെ തിരഞ്ഞെടുത്തത് ഓപ്പണറായി ആണെന്നാണ് വിരാട് ഭായി പറഞ്ഞത് – ഇഷാന്‍ കിഷന്‍