ഉമ്രാന്‍ മാലിക് ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളറായി തുടരും

Umranmalik

സൺറൈസേഴ്സ് ഹൈദ്രാബാദ് നിരയിലെ യുവ പേസര്‍ ഉമ്രാന്‍ മാലിക് യുഎഇയിൽ തുടരും. ഫ്രാഞ്ചൈസിയ്ക്ക് പ്ലേ ഓഫ് യോഗ്യത നേടിയില്ലെങ്കിലും ഉമ്രാന്‍ മാലിക്കിന്റെ തീപാറും പേസ് ബൗളിംഗ് താരത്തോട് യുഎഇയിൽ ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളറായി തുടരുവാന്‍ ആവശ്യപ്പെടുന്നതിലേക്ക് ടീം മാനേജ്മെന്റിനെ എത്തിച്ചിട്ടുണ്ട്.

153 കിലോമീറ്റര്‍ വേഗത്തിലാണ് താരം ഐപിഎലിനിടെ പന്തെറി‍ഞ്ഞത്. താരത്തിന്റെ പ്രകടനത്തെ വിരാട് കോഹ്‍ലി പുകഴ്ത്തിയിരുന്നു.

Previous articleആന്‍ഡി ഫ്ലവര്‍ അഫ്ഗാനിസ്ഥാന്റെ കൺസള്‍ട്ടന്റ്
Next articleസര്‍ഫ്രാസിനെ തിരഞ്ഞെടുത്തത് വിമര്‍ശിച്ച് ഇന്‍സമാം ഉള്‍ ഹക്ക്