ഇന്ത്യൻ ടീമിന്റെ മനോഭാവത്തെ പുകഴ്ത്തി വിരാട് കോഹ്‌ലി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ വിജയിച്ചതിന്റെ പിന്നാലെ ഇന്ത്യയുടെ ജയത്തിന്റെ കാരണം ഇന്ത്യൻ ടീമിന്റെ മനോഭാവമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലി. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിന്റെ ഒരു ഇന്നിങ്സിനും 46 റൺസിനും തോൽപ്പിച്ചിരുന്നു. മത്സരത്തിൽ ബംഗ്ലാദേശിന്റെ 20 വിക്കറ്റുകളും വീഴ്ത്തിയത് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായിരുന്നു.

തുടർന്നാണ് ഇന്ത്യൻ ടീമിന്റെ മനോഭാവത്തെ പുകഴ്ത്തി ക്യാപ്റ്റൻ വിരാട് കോഹ്‌ലി രംഗത്തെത്തിയത്. ഇന്ത്യൻ താരങ്ങളുടെ വിശ്വാസമാണ് ഇന്ത്യയെ എപ്പോഴും വിജയിപ്പിക്കുന്നതെന്ന് പറഞ്ഞ കോഹ്‌ലി ഏതു ഗ്രൗണ്ടിലും വിക്കറ്റ് എടുക്കാൻ കഴിയുമെന്ന ഫാസ്റ്റ് ബൗളർമാരുടെ വിശ്വാസമാണ് ഇന്ത്യൻ ജയത്തിന് പിന്നിലെന്നും പറഞ്ഞു. ഇന്ത്യക്ക് പുറത്തുകളിക്കുമ്പോഴും സ്പിന്നർമാരുടെ മനോഭാവം അവിടെയും വിക്കറ്റ് നേടാൻ കഴിയുമെന്നതാണെന്നും അതാണ് ഇന്ത്യയുടെ മികച്ച പ്രകടനത്തിന് പിന്നില്ലെന്നും കോഹ്‌ലി പറഞ്ഞു.

ഇന്ത്യൻ താരങ്ങൾ എല്ലാം അവസരം മുതലെടുക്കാൻ കാത്തിരിക്കുകയാണെന്നും ഇന്ത്യൻ ടീമിൽ കളിക്കുന്നത് എല്ലാവരും ആസ്വദിക്കുന്നുണ്ടെന്നും കോഹ്‌ലി പറഞ്ഞു.