വനിത പ്രീമിയര്‍ ലീഗിൽ രണ്ടാം വിജയം നേടി മുംബൈ. ഹെയ്‍ലി മാത്യൂസിന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തിൽ 156 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈ 142 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്.
യാസ്തിക ഭാട്ടിയ(23) പുറത്താകുമ്പോള്‍ 5 ഓവറിൽ മുംബൈ 45 റൺസാണ് നേടിയത്. പിന്നീട് ഹെയ്‍ലിയും നത്താലിയും ചേര്‍ന്ന് 113 റൺസ് അപരാജിത കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ വെറും 56 പന്തിൽ നേടിയാണ് മുംബൈയുടെ രണ്ടാം വിജയം ഒരുക്കിയത്. പ്രീതി ബോസിനാണ് യാസ്തികയുടെ വിക്കറ്റ്.
ഹെയ്‍ലി 38 പന്തിൽ 77 റൺസും നത്താലി 29 പന്തിൽ 55 റൺസുമാണ് നേടിയത്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



