ടോം മൂഡി ഇനി സണ്‍റൈസേഴ്സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്

മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറും സണ്‍റൈസേഴ്സ് പരിശീലകനുമായിരുന്ന ടോം മൂഡി ഫ്രാഞ്ചൈസിയില്‍ പുതിയ ദൗത്യത്തില്‍ എത്തുന്നു. ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് എന്ന പദവിയില്‍ ആണ് ടോം മൂഡി എത്തുന്നത്. 2019 വരെ ടീമിന്റെ ഹെഡ് കോച്ച് ആയിരുന്നു ടോം മൂഡി. 2020ല്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാവായ ട്രെവര്‍ ബെയിലിസ്സ് ആണ് ഫ്രാഞ്ചൈസിയുടെ കോച്ചിംഗ് ചുമതല വഹിച്ചത്.

ബെയിലിസ്സ് ടീമിന്റെ കോച്ചായി തുടരുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. 2016ല്‍ ടോം മൂഡിയുടെ കീഴില്‍ സണ്‍റൈസേഴ്സ് കിരീടം നേടിയിരുന്നു. ഫ്രാഞ്ചൈസി 2018ല്‍ റണ്ണറപ്പ് നേട്ടവും സ്വന്തമാക്കിയിരുന്നു.