ലോകകപ്പ് മാറ്റുകയാണെങ്കില്‍ ഐപിഎല്‍ കളിക്കുവാന്‍ താല്പര്യം – സ്റ്റീവ് സ്മിത്ത്

ഐപിഎലില്‍ കളിക്കുന്നത് ഉറ്റുനോക്കുന്നുവെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായി സ്റ്റീവ് സ്മിത്ത്. ലോകകപ്പ് മാറ്റി വയ്ക്കുകയും ആ സമയത്ത് ഐപിഎല്‍ അരങ്ങേറുകയും ചെയ്താല്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനായി താന്‍ ഉറ്റുനോക്കുന്നുവെന്നും സ്മിത്ത് വ്യക്തമാക്കി.

ലോകകപ്പ് നടക്കുമോ ഇല്ലയോ എന്നത് തനിക്ക് വ്യക്തമായി അറിയല്ലെങ്കിലും ടൂര്‍ണ്ണമെന്റ് നടക്കുകയാണെങ്കില്‍ അതില്‍ തന്നെ കളിക്കുന്നതിനാണ് മുന്‍ തൂക്കമെന്നും താരം വ്യക്തമാക്കി. എന്നാല്‍ ടൂര്‍ണ്ണമെന്റ് മാറ്റുന്ന പക്ഷം താന്‍ ഐപിഎല്‍ കളിക്കുവാനായി ആഗ്രഹിക്കുന്നുവെന്നും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ വ്യക്തമാക്കി.

ക്രിക്കറ്റിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ടൂര്‍ണ്ണമെന്റായിരിക്കും ലോകകപ്പ്, അതിനാല്‍ തന്നെ അതിന് തന്നെയാവും പ്രാധാന്യം നല്‍കേണ്ടത്, എന്നാല്‍ ലോകകപ്പ് പോലെ തന്നെ പ്രാധാന്യമേറിയ ടൂര്‍ണ്ണമെന്റാണ് ഐപിഎല്‍. അതിനാല്‍ തന്നെ ലോകകപ്പ് ഇല്ലാത്ത പക്ഷം ഐപിഎലില്‍ കളിക്കുന്നത് ഏതൊരു താരത്തിന്റെയും ആഗ്രഹം തന്നെയായിരിക്കുമെന്നും സ്മിത്ത് വ്യക്തമാക്കി.