റെഡീം ഇനി എഫ് സി ഗോവയിൽ

- Advertisement -

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിട്ട വിങ്ങർ റെഡീം ത്ലാങ് ഇനി എഫ് സി ഗോവയിൽ. താരത്തിന്റെ ഐഅനിംഗ് ഗോവ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ പരിശീലകൻ ഫെറാണ്ടോയുടെ കീഴിലെ ആദ്യ സൈനിംഗാണ് റെഡീം. കഴിഞ്ഞ ദിവസം റെഡീം താൻ നോർത്ത് ഈസ്റ്റ് വിടുകയാണെന്ന് അറിയിച്ചിരുന്നു. അവസാന രണ്ടു വർഷമായി റെഡീം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന താരമാണ് റെഡീം.

25കാരനായ താരം നോർത്ത് ഈസ്റ്റിനായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. റൈറ്റ് വിങ്ങറായി കളിക്കുന്ന റെഡീം നോർത്ത് ഈസ്റ്റിനായി ഇതുവരെ 35 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.നാലു ഗോളും താരം നോർത്ത് ഈസ്റ്റിനായി നേടിയിട്ടുണ്ട്. ഇതിൽ മൂന്ന് ഗോളും ഈ കഴിഞ്ഞ സീസണിലായിരുന്നു വന്നത്.

Advertisement